പത്തനംതിട്ട ജനറല്‍ ആശുപത്രി രണ്ടാംഘട്ട വികസനത്തിന് 2.01 കോടി
1280259
Thursday, March 23, 2023 10:51 PM IST
കാത്ത് ലാബും കാര്‍ഡിയോളജി
വിഭാഗവും ശക്തിപ്പെടുത്തും
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും കാര്‍ഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുന്നതിനു രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,00,80,500 രൂപയുടെ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. രണ്ടു നിലകളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനാണ് തുക അനുവദിച്ചത്.
ട്രയേജ് സംവിധാനം, ടിഎംടി റൂം, എക്കോ റൂം, കാര്‍ഡിയോളജി വാര്‍ഡുകള്‍ എന്നിവയാണ് സജ്ജമാക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി സേവനവും കാത്ത് ലാബ് സേവനം ലഭ്യമാണ്. ഇതേവരെ 3800 ഓളം ആളുകൾ കാത്ത് ലാബുകൊണ്ട് പ്രയോജനം ലഭിച്ചു.
ശബരിമലയുടെ ബേസ് ആശുപത്രിയെന്ന നിലയിൽ തീര്‍ഥാടകര്‍ക്കു കൂടുതല്‍ മികച്ച രീതിയില്‍ കാര്‍ഡിയോളജി സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.