എ​ഐ​വൈ​എ​ഫ് ക്യാ​ന്പ് സ​മാ​പി​ച്ചു
Monday, March 20, 2023 10:26 PM IST
നി​ല​യ്ക്ക​ല്‍: ഇ​ന്ത്യ​യി​ൽ യു​വ​ത്വ​ത്തെ ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി​യെപോ​ലെ​യു​ള്ള നേ​താ​ക്ക​ൾ ന​യി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ഴും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ഴി​യേ സ​ഞ്ച​രി​ക്കാ​നാ​കു​ന്ന‌​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം മ​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍.​
ആ​ങ്ങ​മൂ​ഴി നി​ല​യി​ക്ക​ലി​ല്‍ ന​ട​ന്ന എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്യാ​മ്പി​ന്‍റെ ര​ണ്ടാം ദി​വ​സം ജി​ല്ല​തി​രി​ച്ച് ഗ്രൂ​പ്പ് ച​ര്‍​ച്ച അ​വ​ലോ​ക​നം ന​ട​ത്തി .
ര​ണ്ടു ദി​വ​സ​മാ​യു​ള​ള ക്യാ​മ്പി​ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​രു​ണ്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ന്‍, കേ​ന്ദ്ര ക​മ്മി​റ്റിയം​ഗം അ​ർ.‍ ജ​യ​ന്‍, എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ ക​ബീ​ര്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ , അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ആ​ര്‍.​ ഗോ​പി​നാ​ഥ​ന്‍, കെ.​ജി.​ ര​തീ​ഷ്കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മ​റ്റിയം​ഗം ഡി.​ സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.