കഥ, കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
1262765
Saturday, January 28, 2023 10:29 PM IST
പത്തനംതിട്ട: കേരള ബുക്സ് ആൻഡ് എഡ്യുക്കേഷണൽ സപ്ലയേഴ്സ് ഏർപ്പെടുത്തിയ പ്രഫ. എരുമേലി പരമേശ്വരൻ പിള്ള കഥാ, കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാ പുരസ്കാരം ലതാലക്ഷ്മിയുടെ "ചെമ്പരത്തി'ക്കും കവിതാപുരസ്കാരം സോഫിയാ ഷാജഹാന്റെ "മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭ'ത്തിനും ലഭിച്ചു. 15001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 25ന് തിരുവനന്തപുരത്ത് പ്രഫ. മുണ്ടശേരി സ്മാരക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫാ.ഡോ. മാത്യൂസ് വാഴക്കുന്നം, പ്രഫ. ഡി. പ്രസാദ്, ഡോ. റാണി ആർ. നായർ എന്നിവർ അംഗങ്ങളായ സമിതിയാണ് തെരഞ്ഞെടുത്തത്.
ഫാ.ഡോ. മാത്യൂസ് വാഴക്കുന്നം, ഡോ. റാണി ആർ. നായർ, എ. ഗോകുലേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.