പ​ക്ഷി​പ്പ​നി: തി​രു​വ​ല്ല​യി​ൽ 220 കോ​ഴി​ക​ളെ കൊ​ന്നു
Friday, January 27, 2023 10:31 PM IST
തി​രു​വ​ല്ല: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ 220 വ​ള​ർ​ത്തു​കോ​ഴി​ക​ളെ കൊ​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ നാ​ല് പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ മേ​രി​ഗി​രി (34), മു​ത്തൂ​ർ (38) വാ​ർ​ഡു​ക​ളി​ൽ വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ ദ​യാ​വ​ധം ന​ട​ത്തി​യ​ത്. എ​ഴു​പ​തോ​ളം ഇ​ത​ര വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​യും ന​ശി​പ്പി​ച്ചു. ഇ​ന്നു വാ​ർ​ഡി​ൽ സാ​നി​റ്റൈ​സേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കും.
ക​ഴി​ഞ്ഞ​യാ​ഴ്ച നെ​ടു​ന്പ്ര​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. മ​ഞ്ഞാ​ടി​യി​ലെ പ​ക്ഷി​രോ​ഗ നി​ർ​ണ​യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സാ​ന്പി​ളു​ക​ൾ അ​ന്തി​മ​ഫ​ല​ത്തി​നാ​യി ഭോ​പ്പാ​ലി​ലെ കേ​ന്ദ്ര ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും.