സഭൈക്യവാരപ്രാർഥന സമാപിച്ചു
1262179
Wednesday, January 25, 2023 10:34 PM IST
തിരുവല്ല: തിരുവല്ലയിലെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന സഭൈക്യവാരപ്രാർഥന തിരുവല്ല എസ്സി മാർത്തോമാ പള്ളിയിൽ സമാപിച്ചു. സമാപന ദിവസം ക്നാനായ സമുദായം കല്ലിശേരി അതിഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകി. ക്രൈസ്തവ ഐക്യത്തിനു വേണ്ടി നടത്തപ്പെടുന്ന സഭൈക്യവാരപ്രാർഥന തിരുവല്ല എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് ക്രമീകരിക്കപ്പെട്ടത്.
ക്ലർജി ഫെലോഷിപ്പിന്റെ പ്രസിഡന്റ് ഫാ. മാത്യു പുനക്കുളം, വൈസ് പ്രസിഡന്റ് ഫാ. അലക്സ് പി. ഉമ്മൻ, സെക്രട്ടറി ഫാ. കോശി ഫിലിപ്പ്, ട്രഷറർ ഫാ. രാജു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ഫാ. റെജി മാത്യു, ഫാ. സ്കറിയ പറപ്പള്ളിൽ, റവ. ഈപ്പൻ ചെറിയാൻ, റവ. ടോണി ഈപ്പൻ, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. തോമസ് ഇടത്തുംപടിക്കൽ എന്നിവർ നേതൃത്വം നൽകി.