നിലയ്ക്കൽ തീർഥാടനം ഇന്ന്
1262171
Wednesday, January 25, 2023 10:33 PM IST
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കൽ തീർഥാടനം ഇന്നു നടക്കും.
രാവിലെ 9.30നു തുലാപ്പള്ളി ജൂബിലി കപ്പേളയിൽനിന്നുള്ള വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. 10ന് തുലാപ്പള്ളി പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വചനസന്ദേശം നൽകും . തുടർന്ന് തീർഥാടകർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിച്ച് നേർച്ചഭക്ഷണംകഴിച്ച ശേഷം ഉച്ചയ്ക്ക് 1.30ന് നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിലേക്ക് തീർഥാടനം ആരംഭിക്കും. എക്യുമെനിക്കൽ പള്ളിയിലെ സമാപന പ്രാർഥനകൾക്ക് അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു മൈക്കിൾ ഒഐസി നേതൃത്വം നൽകും.