വാഹന ഉടമകൾക്ക് അമിത പിഴ
1261451
Tuesday, January 24, 2023 12:34 AM IST
സാമ്പത്തിക വർഷം അവസാനിക്കാൻ 65 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിൽ പാറയുടെയും പാറ ഉത്ന്നങ്ങളുടെയും ചരക്ക് നീക്കം പ്രതിസന്ധിയിലാണ്.
ടിപ്പറുകളിലും ടോറസുകളിലും കൊണ്ടുവരുന്ന നിർമാണസാധന സാമഗ്രകൾ അനുവദനീയ അളവിൽ കൂടുതൽ എന്ന പേരിലുള്ള പരിശോധന മൂലം ടിപ്പർ - ടോറസ് ഉടമകൾ ചരക്കു കയറ്റാൻ മടിക്കുന്നു. ഇതു കാണം സാധനങ്ങൾ കിട്ടാത്തതിനാൽ നിർമാണം മുടങ്ങുകയും വൈകുകയും ചെയ്യുന്നു. അടിക്കടിയുള്ള വിലക്കയറ്റം മൂലം കരാറുകാർ പ്രതിസന്ധിയിലായ അവസരത്തിലാണ് സാധനങ്ങൾക്കു ക്ഷാമവും ഉണ്ടായിരിക്കുന്നത്.
കടുത്ത പിഴയും സാമ്പത്തിക നഷ്ടവും കരാറുകാർക്കുണ്ടാകുന്നുണ്ട്. മാർച്ച് 31 വരെയെങ്കിലും നിർമാണ സാധനങ്ങളുടെ ചരക്ക് നീക്കം സുഗമമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
- കമറുദീൻ മുണ്ടുതറയിൽ (ജില്ലാ ജനറൽ സെക്രട്ടറി
ഗവൺമെന്റ്് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പത്തനംതിട്ട.)