വ​ള്ളി​ക്കോ​ട് കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് 25 ല​ക്ഷം
Monday, December 5, 2022 10:42 PM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി 25,67,000 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. സം​യോ​ജി​ത വി​ള പ​രി​പാ​ല​ന മു​റ​ക​ള്‍ അ​വ​ലം​ബി​ച്ചു കൊ​ണ്ട് നാ​ളി​കേ​ര​ത്തി​ന്റെ ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക, മൂ​ല്യ​വ​ർ​ധ​ന​വി​ലൂ​ടെ ക​ര്‍​ഷ​ക​ന് അ​ധി​ക വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് കേ​ര​ഗ്രാ​മം. ഗു​ണ​മേ​ന്മ​യു​ള്ള തെ​ങ്ങി​ന്‍ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക​യും അ​തു​വ​ഴി കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ഉ​റ​പ്പ് വ​രു​ത്തു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍
പ​ഞ്ചാ​യ​ത്ത് - കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.