ഗോപാലകൃഷ്ണനും ശിഷ്യരും സംസ്ഥാന കലോത്സവത്തിന്
1246025
Monday, December 5, 2022 10:42 PM IST
പത്തനംതിട്ട: രണ്ടര വർഷത്തെ കാത്തിരിപ്പ് ഒടുവിൽ കലാശാല തിയേറ്റർ നാടക വേദികളിൽ ഉയർന്ന വിജയങ്ങൾ നൂറിൽ നൂറ്. 50 ശിഷ്യന്മാരുടെ വിജയങ്ങൾ കോവിഡിനുശേഷം കൊടുമൺ ഗോപാലകൃഷ്ണന് ഒരു ഉയർത്തെഴുന്നേൽക്കൽ കൂടി ആയിരുന്നു.
കോഴിക്കോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും അഞ്ച് നാടകങ്ങളാണ് ഈ വർഷം സംസ്ഥാനതല സ്കൂൾ കലോത്സവത്തിന് ഗോപാലകൃഷ്ണന്റേതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതു കൂടാതെ മോണോആക്ട്, മിമിക്രി മത്സരാർഥികളായ ശിഷ്യരും വിജയം കണ്ടു.
മുൻകാലങ്ങളിൽ 14 നാടകങ്ങൾ വരെ സ്കൂൾ കലോത്സവ ഘട്ടത്തിൽ സംവിധാനം ചെയ്യുമായിരുന്നു. ഇക്കൊല്ലം അധ്യയനവർഷാരംഭത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ അഞ്ച് നാടകങ്ങൾ മാത്രമേ എടുത്തുള്ളൂവെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇവയെല്ലാം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അംഗുലി മാല, കരുണ, മൃച്ചകടികം, ഛായഖണ്ഡനം, നിഴൽകുത്ത്, സത്യസന്ധൻ തുടങ്ങിയ നാട കങ്ങളിൽ നിന്ന് ആറ് നടീ, നടന്മാരായ കൊച്ചുകുട്ടികൾ വിവിധ ജില്ലകളിൽ നിന്നു മികച്ച അഭിനയത്തിന് സമ്മാനാർഹരായി.
25 വർഷമായി സ്കൂൾ, സർവകലാശാല കലോത്സവങ്ങളിലെ നിറസാന്നിധ്യമാണ് കൊടുമൺ ഗോപാലകൃഷ്ണൻ.