ഗതാഗത നിയന്ത്രണം
1225531
Wednesday, September 28, 2022 10:14 PM IST
കോന്നി: ആനകുത്തി - കുമ്മണ്ണൂര്‍ റോഡില്‍ അറ്റകുറ്റപ്പണികൾ ഇന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ്, മാവനാല്‍ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് വഴി പോകണമെന്നു ജില്ലാ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.