ഡിഎല്‍എഡ് കോഴ്സ് പ്രവേശനം; അഭിമുഖം ഒക്ടോബര്‍ ഒന്നിന്
1225511
Wednesday, September 28, 2022 10:06 PM IST
പത്തനംതിട്ട: ഡിഎല്‍എഡ് കോഴ്സ് പ്രവേശനത്തിനായുളള സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടത്തും.
ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. സയന്‍സ് രാവിലെ ഒന്‍പത്, കൊമേഴ്സ് രാവിലെ 10.30, ഹ്യുമാനിറ്റീസ് ഉച്ചയ്ക്ക് ഒന്നിന് എന്ന സമയ ക്രമത്തിലാണ് അഭിമുഖം.