ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
1225246
Tuesday, September 27, 2022 10:41 PM IST
പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ അഭ്യർഥനപ്രകാരം കേരളാ ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂഴിയാര്‍ - ഗവി പ്രദേശത്തുള്ള ആദിവാസി കുടിലുകളിലും ഗവി സ്കൂളിലെ കുട്ടികൾക്കും ഭക്ഷണ സാമഗ്രികളും, വസ്ത്രങ്ങളും വിതരണം നടത്തി.
ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ ഗീതാ ദാസ്, എലിസബത്ത്, ജോബിന്, പി.എസ്. സ്മിത, കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ജില്ലാ സെക്രട്ടറി എ.വി. ജാഫര്‍, കെ.എം, രാജ, മുഹമ്മദ് ഷെരീഫ്, സക്കീര്‍ ശാന്തി, ബാലകൃഷ്ണക്കുറുപ്പ്, ബിന്ദു പ്രസാദ്, ലിസി അനു, സുനിത, ഗീത, സന്തോഷ്, രാജന് ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.