കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡോക്ടർ മരിച്ചു
1536161
Monday, March 24, 2025 10:57 PM IST
കൊട്ടാരക്കര : വിദേശത്ത് നിന്നും നാട്ടിലെത്തി സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡോക്ടർ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി ബിന്ദു ഫിലിപ്പ് (47) ആണ് മരിച്ചത്.
ഡ്രൈവർ ബിജു ജോർജിന് പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 5.30 നായിരുന്നു അപകടം. ദുബായിൽ ജോലി ചെയ്തിരുന്ന ബിന്ദു ഫിലിപ്പ് ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും കാറിൽ വീട്ടിലേക്ക് തിരിച്ചതായിരുന്നു. എംസി റോഡിൽ വാളകം കന്പംകോട്ട് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബിന്ദു ഫിലിപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് പറയുന്നു. ബിന്ദു ഫിലിപ്പിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.