തണ്ണീർക്കുടം പദ്ധതി ഉദ്ഘാടനം
1536112
Monday, March 24, 2025 6:43 AM IST
കുളത്തൂപ്പുഴ : പക്ഷികളുടെ ദാഹമകറ്റുന്നതിനായി "തണ്ണീർക്കുടം പദ്ധതി'യുമായി കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എസ്പിസി യൂണിറ്റ്.
എല്ലാ ജീവജാലങ്ങൾക്കും ദാഹ ജലംഎന്ന ലക്ഷ്യം കൈവരിക്കാൻ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായാണ് എസ്പി സി യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി എസ്പിസി ഡ്രിൽ ട്രെയിനർ ആർ.എൽ.വിഷ്ണു ഉദ്ഘാടനം ചെയ്തു.
എ സിപിഒ സ്റ്റാലിൻ, സിപിഒ ആർ.സന്തോഷ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ ഫ്രാൻസിസ് റോയ്, വി.ആർ.വിജേഷ് ,പി.പ്രിൻസ്. എന്നിവർ നേതൃത്വം നൽകി.