പു​ന​ലൂ​ർ : ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ച​ർ​ച്ച​യ്ക്കി​ടെ പു​ന​ലൂ​രി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പി​ച്ച യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്ന് എ​ൽഡിഎ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി സെ​ക്ര​ട്ട​റി ബി​നോ​യ് രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പു​ന​ലൂ​രി​ലെ വ​നി​ത​ക​ളോ​ട് മാ​പ്പു പ​റ​യാ​ത്ത​പ​ക്ഷം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ബി​നോ​യ് രാ​ജ​ൻ പ​റ​ഞ്ഞു.