കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സി​ന്‍റെ വാ​ഹ​നം എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി ക​ള​രി​ക്ക​ൽ റി​ട്ട.​ആ​ർ​മി മ​നോ​ജ്(55) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച എം​സി റോ​ഡി​ൽ വാ​ള​കം പൊ​ലി​ക്കോ​ട് ആ​നാ​ടാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. അ​പ​ക​ട​ത്തി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി(44), മ​ക​ൻ കാ​ർ​ത്തി​ക്(21), മ​ക​ൾ കീ​ർ​ത്തി​ക(15) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

വി​ജ​യ​ല​ക്ഷ്മി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. എ​തി​രെ വ​ന്ന ലോ​റി​യി​ലും കാ​റി​ലും ത​ട്ടി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് വാ​ഹ​നം മ​നോ​ജും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം.