പാലോട് മേളയ്ക്ക് തുടക്കമായി
1512440
Sunday, February 9, 2025 5:53 AM IST
പാലോട്: പാലോട് മേള -2025 ന് തിരി തെളിഞ്ഞു. ഉദ്ഘാടന സമ്മേളനം ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷതവഹിച്ച ചടങ്ങിൽ മേളയുടെ ചെയർമാൻ ഡി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി എം. ഷഹനാസ് , ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി. കെ. മധു, പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ,
നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, പാലോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞ്,വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. എസ്.ഷൗക്കത്ത്, പി.എസ്. മധു, ബി. പവിത്രകുമാർ,ജി. കൃഷ്ണൻകുട്ടി,കലയപുരം അൻസാരി, ജോൺ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
16 വരെ സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ പ്രദർശന വിപണന സ്റ്റാളുകൾ, കന്നുകാലിച്ചന്ത, അമ്യൂസ്മെന്റ് പാർക്കുകൾ മോട്ടോർ എക്സ്പോ വിവിധയിനം സെമിനാറുകൾ പുഷ്പഫല സസ്യ മേള, ഫുഡ് ഫെസ്റ്റ്, നാടകോത്സവം, കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.