മയക്കുമരുന്ന് കച്ചവടക്കാരൻ പിടിയിൽ
1460788
Saturday, October 12, 2024 5:51 AM IST
കരുനാഗപ്പള്ളി: ബാംഗ്ലൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്നയാൾ പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ ഉക്കുവ്ഡിലി മിമ്രി(45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ആഗസ്റ്റ് 30 ഗ്രാം എംഡിഎംഎയുമായി മരുതൂർ കുളങ്ങര സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു.രാഹുലുമായി ബാംഗ്ലൂരിൽ എത്തിയ പോലീസ് കൂട്ടുപ്രതിയായ സുജിത്ത് താൻ സാനിയ സ്വദേശിയായ ഇസ അബ്ദു നാസർ അലി എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. തുടർന്ന് സാനിയക്കാരനുമായി പോലീസ് ബാംഗ്ലൂരിലെത്തി.
അന്വേഷണത്തിൽ നൈജീരിയക്കാരൻ ഉള്ളതായി തിരിച്ചറിഞ്ഞു.നൈജീരിയയിലേക്ക് രക്ഷപ്പെടാൻ യാത്ര ചെയ്യുന്നതിനിടെ മുംബെഎയർപോർട്ടിൽ എത്തുന്നതിന് മുന്പ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച് ഒ വി. വിജു, എസ്ഐ മാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ എസ് പിഒമാരായ ഹാഷിം, രാജീവ് കുമാർ, രതീഷ്, വിനോദ് സിപിഒ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്കൂൾ കോളജ് വിദ്യാർഥികൾക്ക് അടക്കം മയക്കുമരുന്ന് വിൽപന നടത്തുന്നവരിൽ മുഖ്യ കണ്ണിയാണ് പിടിയിലായ നൈജീരിയൻ സ്വദേശി.