ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ഓണക്കൂട്ടായ്മ വർണാഭമായി
1459979
Wednesday, October 9, 2024 7:50 AM IST
കൊല്ലം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ഓണക്കൂട്ടായ്മ -സ്നേഹതുരുത്ത് നൗഷാദ് എംഎൽഎ എം ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സമൃദ്ധിയുടെ അംഗങ്ങളിൽ നിന്നും സമാഹരിച്ച 40000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണക്കൂട്ടായ്മയിൽ എം. നൗഷാദ് എംഎൽഎ സമൃദ്ധി ചെയർമാൻ പൊന്നനിൽ നിന്നും ഏറ്റുവാങ്ങി.
വിശിഷ്ട സേവനത്തിന് 2024 ലെ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച പ്രദേശവാസികൂടിയായ കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ .പ്രതീപ് കുമാറിന് സമൃദ്ധി നാടിന്റെ ആദരം ഒരുക്കി. അദ്ദേഹത്തിനെ എംഎൽഎ പൊന്നാടയണിച്ചു. ഉപഹാരവും സമർപ്പിച്ചു .
ഉമയനല്ലൂർ എൻ എസ് എസ് കരയോഗ ഹാളിൽ ചേർന്ന ഓണക്കൂട്ടായ്മയുടെ ഭാഗമായി കുടുംബ സംഗമം, ഓണ സദ്യ , വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഓണക്കൂട്ടായ്മക്ക് ചെയർമാൻ പി.പൊന്നൻ അധ്യക്ഷത വഹിച്ചു. രാജീവ്, ആർ .എസ് .പരമേശ്വരനുണ്ണി,കൺവീനർ രതീഷ് , ഗോപാലകൃഷ്ണൻ, മഞ്ജു, ഷിബു,രാജേന്ദ്രകുമാർ, രമണൻ, ഉദയകുമാർ, രാധാകൃഷ്ണൻ, അഭിഷേക്,തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.