മെ​ഗാ ക്ലീ​നിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, September 28, 2024 6:25 AM IST
കൊ​ട്ടാ​ര​ക്ക​ര: മാ​ലി​ന്യ മു​ക്ത ന​വ കേ​ര​ളം പ​ദ്ധ​തി​ക്ക് കൊ​ട്ടാ​ര​ക്ക​യി​ൽ തു​ട​ക്ക​മാ​യി. പു​ല​മ​ൺ തോ​ടി​ന്‍റെ പ്രാ​രം​ഭ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മു​ടെ നാ​ടും വീ​ടും മാ​ലി​ന്യ മു​ക്ത​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ രോ​ഗ​ങ്ങ​ളും വൈ​റ​സു​ക​ളും പ​ട​രു​ന്പോ​ൾ നാ​ട് മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക എ​ന്ന ഒ​റ്റ മാ​ർ​ഗ​മേ ന​മു​ക്ക് മു​ന്നി​ലു​ള്ളു. കു​ട്ടി​ക​ൾ ബാ​ല​പാ​ഠം മു​ത​ൽ ഇ​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


പു​ല​മ​ൺ കു​ന്ന​ക്ക​ര മു​ത​ൽ ഇ​യ്യാം കു​ന്നു​വ​രെ​യാ​ണ് ഇ​ന്ന​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്ന​ത്. ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, വ്യാ​പാ​രി-​വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പെ​ട്ട​വ​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് അ​ധ്യ​ക്ഷ​ഷ​ത വ​ഹി​ച്ചു.