കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ : പു​തി​യ കെ​ട്ടി​ടത്തിന് പ​ദ്ധ​തി രൂപരേഖ സ​മ​ർ​പ്പി​ക്കും
Friday, September 27, 2024 6:56 AM IST
കൊ​ല്ലം: കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും എം. ​മു​കേ​ഷ് എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പു​തി​യ ഡി​പ്പോ​യ്ക്കു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മ്പോ​ൾ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണം കൂ​ടി ന​ട​പ്പി​ലാ​ക്കും. എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ഡി​പ്പോ​യി​ലേ​ക്ക് സു​ഗ​മ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്കും.


ഡി​പ്പോ കെ​ട്ടി​ട​ത്തി​നാ​യു​ള്ള അ​ന്തി​മ പ്ലാ​ൻ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് അം​ഗീ​കാ​ര​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്കും സ​ർ​ക്കാ​രി​ലേ​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശി​ച്ചു.

എം​എ​ൽ​എ​യു​ടെ 2023-24, 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ നി​യോ​ജ​ക മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ നി​ന്ന് ഏ​ഴ് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.