വേ​റി​ട്ട​ പോ​ഷ​കാ​ഹാ​ര പ്ര​ദ​ര്‍​ശ​നവുമായി അ​ല​യ​മ​ണ്‍ അങ്കണവാടി പ്രവർത്തകർ
Friday, September 27, 2024 7:05 AM IST
അ​ഞ്ച​ല്‍: ധാ​ന്യ​ങ്ങ​ളി​ലും കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് മു​രു​ങ്ങ​യി​ല തു​ട​ങ്ങി​യ​വ​യി​ലും ത​യാ​റാ​ക്കി​യ അ​ത്ത​ക്ക​ളം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. അ​മൃ​തം പൊ​ടി​യി​ല്‍ ത​യാ​റാ​ക്കി​യ ഹ​ല്‍​വ, ല​ഡു, പു​ട്ട്, ഇ​ടി​യ​പ്പം, പാ​യ​സം, കൂ​ടാ​തെ ഐ​സ്ക്രീം, പ​പ്പാ​യ, മ​ത്ത​ങ്ങ എ​ന്നി​വ​യി​ല്‍ ത​യാ​റാ​ക്കി​യ ജ്യൂ​സു​ക​ള്‍. റാ​ഗി​യും, ചോ​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള ചെ​റു​ധാ​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​ള്ള ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍, പ​ഴം​ക​ഞ്ഞി, വീ​ട്ടു​മു​റ്റ​ത്തെ മു​രി​ങ്ങ​യി​ല, ചേ​മ്പി​ല, പ്ലാ​വി​ല എ​ന്നി​വ കൊ​ണ്ടു​ണ്ടാ​ക്കി​യ വ്യ​ത്യ​സ്ഥ വി​ഭ​വ​ങ്ങ​ള്‍.

ഔ​ഷ​ധ​ക​ഞ്ഞി, ഭ​ക്ഷ്യ സു​ര​ക്ഷാ രീ​തി​ക​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ല്‍​ക​ര​ണം. പ്രാ​ദേ​ശി​ക ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍, പേ​പ്പ​റു​ക​ള്‍ പ​ഴ​യ തു​ണി​ക​ളി​ല്‍ എ​ന്നി​വ​യി​ല്‍ ത​യാ​റാ​ക്കി​യ പൂ​ക്ക​ള്‍.

വ്യ​ത്യ​സ്ത​വും വേ​റി​ട്ട​തു​മാ​യി​രു​ന്നു അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ 23 അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ത​യാ​റാ​ക്കി​യ പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ല്‍​ക​ര​ണ​വും.


പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സു​ഹാ​ളി​ല്‍ ന​ട​ന്ന പ്ര​ദ​ർ​ശ​നം കാ​ണാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ എ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ ഉ​ദ്ഘ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​പ്ര​മോ​ദ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം. ​മു​ര​ളി, പി. ​ഗീ​താ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, ബി​നു. സി. ​ചാ​ക്കോ, അ​സീ​ന മ​നാ​ഫ്, അ​മ്പി​ളി, ശോ​ഭ​ന സെ​ക്ര​ട്ട​റി ബി​ജു കു​മാ​ർ, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ബി​ജി, സൂ​പ്പ​ര്‍​വൈ​സ​ര്‍ ഗൗ​രി​പ്രി​യ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ഷീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.