സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സി​ന് ഉ​പ​ജി​ല്ല കാ​യി​കോ​ത്സ​വ​ത്തി​ൽ ച​രി​ത്ര നേ​ട്ടം
Friday, September 27, 2024 6:56 AM IST
പു​ന​ലൂ​ർ: സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വീ​ണ്ടും ച​രി​ത്ര നേ​ട്ടം. ഉ​പ​ജി​ല്ലാ കാ​യി​കോ​ത്സ​വ​ത്തി​ൽ 30 സ്വ​ർ​ണം, 22 സി​ൽ​വ​ർ, 15 വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ​യാ​ണ് സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം തു​ട​ർ​ച്ച​യാ​യി നേ​ടി​യ​ത്.

റി​ലേ മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് സ്കൂ​ൾ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​ത്ത​രാ​ൻ വേ​ണ്ടി പ്ര​യ​ത്നി​ച്ച എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

20 വ​ർ​ഷ​മാ​യി പു​ന​ലൂ​ർ സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ന​ലൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി വ​രി​ക​യാ​ണ്.


കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വും പ്ര​ചോ​ദ​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കി​യ പ്രി​ൻ​സി​പ്പ​ൽ മൃ​ദു​ല, പ്ര​ഥ​മ അ​ധ്യാ​പി​ക ടി. ​പു​ഷ്പ​മ്മ, കാ​യി​കാ​ധ്യാ​പ​ക​രാ​യ ജ​യ​ച​ന്ദ്ര​ൻ, ബീ​ന, എ​ബ്ര​ഹാം, ജെ​സി, ഷാ​ലി, പി​ടി​എ, എം​പി​ടി​എ അം​ഗ​ങ്ങ​ൾ​ക്കും പു​ന​ലൂ​ർ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.