കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിന്റെ ആഭിമഉഖ്യത്തിൽ പട്ടാഴിവിള എൻഎസ്എസ് മന്ദിരത്തിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ സന്തോഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ രാജശേഖരൻപിള്ള, രമണി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. രതീഷ് കുമാർ, ഡോക്ടർമാരായ ജയൻ കെ.ഫിലിപ്പ്, ഹരികൃഷ്ണൻ, ആര്യ ശ്രീ, കാർത്തിക, വൈദേഹി എന്നിവർ നേതൃത്വം നൽകി.