കെ. ​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക പു​ര​സ്കാ​ര ദാ​നം 29 ന്
Friday, September 27, 2024 6:56 AM IST
കൊ​ല്ലം: സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്ത​സാ​ക്ഷി ആ​ശ്രാ​മം കെ. ​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക സ​മി​തി​യും സ​ർ​ഗ സാ​ഹി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കെ. ​ല​ക്ഷ്മ​ണ​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ദാ​നം 29 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ല്ലം പ്ര​സ്ക്ല​ബി​ൽ ന​ട​ക്കും.

സ​ർ​ഗ​സാ​ഹി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​റ്റൂ​ർ ശ​ര​ത്ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഓ​യി​ൽ​ഫാം ഇ​ന്ത്യ​ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ക്കും. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ണ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.


ഗു​രു​ദേ​വ ക​ലാ​വേ​ദി ട്ര​സ്റ്റ് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് എ​സ്. സു​വ​ർ​ണ​കു​മാ​റി​ന് മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള വി​ശി​ഷ്ടാ​ദ​ര​വ് ന​ൽ​കും. ഗോ​പി​നാ​ഥ് പെ​രി​നാ​ട്, വി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ്ര​മു​ഖ ക​വി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​വി​യ​ര​ങ്ങും ഉ​ണ്ടാ​യി​രി​ക്കും.