പോർട്ട് കൊല്ലം ദേവാലയത്തിൽ തീ​ർ​ഥാ​ട​ന തി​രു​നാ​ൾ തുടങ്ങി
Sunday, June 30, 2024 6:52 AM IST
കൊല്ലം : പോ​ർ​ട്ടു​കൊ​ല്ലം പ​രി​ശു​ദ്ധ ശു​ദ്ധീ​ക​ര​ണ മാ​താ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മ​സ് അ​പ്പോ​സ്ത​ല​ന്‍റെ തീ​ർ​ഥാ​ട​ന തി​രു​നാ​ൾ തുടങ്ങി. ജൂ​ലൈ മൂന്നിന് സമാപിക്കും.

കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ​.ഫ്രാ​ങ്ക്ലി​ൻ ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലിക്ക് ശ​ക്തി​കു​ള​ങ്ങ​ര സ​ഹ​വി​കാ​രി ഫാ​. അ​ഖി​ൽ ബി .​റ്റി .കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ​.ബി​നു തോ​മ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഇന്ന് രാ​വി​ലെ ആറിനും 7 .30​നും ദി​വ്യ​ബ​ലി ,വൈ​കുന്നേരം അഞ്ചിന് ​ജ​പ​മാ​ല, ലി​റ്റ​നി ,നൊ​വേ​ന, ദി​വ്യ​ബ​ലി വ​ച​ന​പ്ര​ഘോ​ഷ​ണം, രൂ​പ​ത കെ ​സി വൈ ​എം ഡ​യ​റ​ക്ട​ർ ഫാ​. അ​മ​ൽ​രാ​ജ് മു​ഖ്യ കാ​ർ​മിക​ൻ ആ​യി​രി​ക്കും. ജൂ​ലൈ ഒന്നിന് രാവിലെ ആറിന് ​ആ​രാ​ധ​ന ദി​വ്യ​ബ​ലി.​

വൈ​കുന്നേരം അഞ്ചിന് ​ജ​പ​മാ​ല ലി​റ്റ​നി, നൊ​വേ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം ട്രി​നി​റ്റി ലൈ​സി​യം .സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ​.ഡോ. ​ജാ​ക്സ​ൺ ജെ​യിം​സ് കാ​ർ​മി​ക​നാ​കും .ജൂ​ലൈ രണ്ടിന് രാ​വി​ലെ ആ​രാ​ധ​ന, ദി​വ്യ​ബ​ലി വൈ​കുന്നേരം അഞ്ചിന് ജ​പ​മാ​ല ലി​റ്റ​നി, ദി​വ്യ​ബ​ലി സാ​യാ​ഹ്ന പ്രാ​ർ​ഥന​യ്ക്ക് മ​യ്യ​നാ​ട് വി​കാ​രി ഫാ​. എ​സ് .അ​ൽ​ഫോ​ൻ​സ് നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ മൂന്നിന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, ഒന്പതിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം മെ​ത്രാ​ൻ ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും .തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം ,തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം കൊ​ടി​യി​റ​ക്കോ​ട് കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.