കെ​എ​സ്‌​എ​സ്‌​പി​യു സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, June 30, 2024 6:53 AM IST
കൊ​ല്ലം: ഉ​ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെ നാ​ലു​ദി​വ​സം നീ​ണ്ട കേ​ര​ള സ്‌​റ്റേ​റ്റ്‌ സ​ർ​വീ​സ്‌ പെ​ൻ​ഷ​നേ​ഴ്‌​സ്‌ യൂ​ണി​യ​ൻ മു​പ്പ​ത്തി​ര​ണ്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‌ കൊ​ല്ല​ത്ത്‌ സ​മാ​പ​നം. ഇന്നലെ രാ​വി​ലെ സി ​കേ​ശ​വ​ൻ മെ​മോ​റി​യ​ൽ ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന സാം​സ്‌​ക്കാ​രി​ക സ​മ്മേ​ള​നം പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രഫ. വി ​എ​ൻ മു​ര​ളി ഉ​ദ്‌​ഘ​ട​നം​ചെ​യ്‌​തു.

‌കെ​എ​സ്‌​എ​സ്‌​പി​യു മു​ൻ സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​ജ​യ്‌ സിം​ഗ്‌, ഡോ. ​സു​നി​ത ഗ​ണേ​ഷ്‌, മ​ണ​പ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​നം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.ബി മു​ര​ളീ​കൃ​ഷ്‌​ണ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​ൻ ഏ​റ്റു​വാ​ങ്ങി.‌

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന സാ​ഹി​ത്യ​മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി.എ​ൻ മു​ര​ളി വി​ത​ര​ണം​ചെ​യ്‌​തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, കെ​എ​സ്‌​എ​സ്‌​പി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ശി​വ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ കെ. ​സ​ദാ​ശി​വ​ൻ നാ​യ​ർ, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ന്ദ്ര​ൻ, കെ. ​സ​മ്പ​ത്ത്‌​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​നി​താ​സ​മ്മേ​ള​നം കെ​എ​സ്‌​എ​സ്‌​പി​യു സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റ് പി.സി .പ്ര​സ​ന്ന ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. സ്വാ​ഗ​ത​സം​ഘം വ​നി​താ സ​ബ്‌​ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി. ​രാ​ധാ​മ​ണി, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ സി .​ക​ന​ക​മ്മ​യ​മ്മ , ഡോ. ​ആ​ർ ല​താ​ദേ​വി, അ​ഡ്വ. ആ​ർ .ഗീ​ത എ​ന്നി​വ​ർ പ്രസംഗി​ച്ചു. ​ആ​ശ്രാ​മം നീ​ലാം​ബ​രി ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ശി​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.