ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ഇ​ടി​ഞ്ഞുവീ​ണു
Sunday, June 30, 2024 6:52 AM IST
ചാ​ത്ത​ന്നൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ട് ഇ​ടി​ഞ്ഞു​വീ​ണു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ഗ​ണേ​ശ് ഭ​വ​നി​ൽ ബാ​ബു​വി​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണ​ത്.

ഇ​ന്ന​ലെ വൈ​കുന്നേരം നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ബാ​ബു വീ​ട്ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു ബാ​ബു​വി​ന്‍റെ മു​ക​ളി​ലേ​ക്കു വീ​ണു. അ​യ​ൽ​ക്കാ​രാ​ണ് ബാ​ബു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.

ഭാ​ര്യ ഹ​രി​പ്രി​യ ജോ​ലി​ക്കും ഹ​രി​പ്രി​യ​യു​ടെ അ​മ്മ വി​ജ​യ​മ്മ ബ​ന്ധുവീ​ട്ടി​ലും മ​ക​ൾ ബി​ന്ധ്യ പ​ഠി​ക്കാ​നും പോ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ട് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു വീ​ണ​തി​നാ​ൽ അ​വ​രെ ബ​ന്ധു വീ​ട്ടി​ലേ​ക്കു മാ​റ്റി പാ​ർ​പ്പി​ച്ചു.