പ​ഴ​യേ​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളും ഇ​ട​വ​ക ധ്യാ​ന​വും
Sunday, June 30, 2024 6:53 AM IST
പ​ഴ​യേ​രൂ​ർ: പ​ഴ​യേ​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​ർ​തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് 3.30 നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​മ്പ​സാ​ര​വും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യസ്ഥ​പ്രാ​ർ​ഥന​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും.

നാളെ ​വൈ​കു​ന്നേ​രം 5.15 ന് ​ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും, മ​ധ്യസ്ഥ​പ്രാ​ർ​ഥന​യും ഉ​ണ്ടാ​കും. രണ്ടിന് വൈ​കു​ന്നേ​രം അഞ്ചിന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യസ്ഥ​പ്രാ​ർ​ഥന​യും ന​ട​ത്തും.

മൂന്നിന് ​ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം 4.45 ന് ​റം​ശാ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക​തി​രു​നാ​ൾ കൊ​ടി​യേ​റ്റും ല​ദീ​ഞ്ഞും ന​ട​ത്തും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന ഫാ. ​ജോ​സ​ഫ് പു​തു​വീ​ട് അ​ർ​പ്പി​ക്കും. നാലിന് ​വൈ​കു​ന്നേ​രം 4.45 ന് ​റം​ശാ ആ​രം​ഭി​ക്കും. ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക ദി​നാ​ച​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും. അഞ്ചിന് ​വൈ​കു​ന്നേ​രം അഞ്ചിന് ​റം​ശാ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും സെമി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.

ആറിന് ​വൈ​കു​ന്നേ​രം അഞ്ചിന് ആ​ഘോ​ഷ​മാ​യ റം​ശാ പ്രാ​ർ​ഥന ആ​രം​ഭി​ക്കും. സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​തോ​മ​സ് കു​റ്റി​യി​ൽ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​ആ​ൽ​ബി​ൻ വ​ട​ക്കേ​പീ​ടി​ക സിഎ​സ്എ​സ് ആ​ർ ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു ഭാ​ര​തീ​പു​രം വ​ഴി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര പ​ള്ളി​യി​ൽ എ​ത്തി അ​വി​ടെ നി​ന്ന് തി​രി​കെ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

ഏഴിന് ​രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​നാ​ൾ സ​ന്ദേ​ശ​വും ഫാ. ​ജോ​ജി മ​ര​ങ്ങാ​ട്ട് സിഎം​ഐ ന​ട​ത്തും. ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും അ​ന്നേ ദി​വ​സം ന​ട​ത്ത​ ും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​പ്ര​ദോ​ഷ് പ്ലാ​ക്കു​ടി​യി​ൽ ആ​ർസി​ജെ നേ​തൃ​ത്വം ന​ൽ​കും.​

തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും, നേ​ർ​ച്ച വ​സ്തു​ക്ക​ളു​ടെ ലേ​ല​വും ന​ട​ത്തും.​ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കുമെന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് നാ​ൽ​പ​താം​ക​ളം, കൈ​കാ​ര​ന്മാ​ർ ജോ​സ് വ​യ​ലി​ൽ, ജോ​ർ​ജ് ഇ​ല​വും​മൂ​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചാ​ക്കോ ജോ​സ​ഫ് പു​ല്ലു​കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.