മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 30, 2024 6:53 AM IST
കു​ണ്ട​റ: സ​മു​ദ്ര ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന മ​ത്സ്യ മേ​ഖ​ല​യി​ലെ പ​ട്ടി​ക​ജാ​തി അ​തി ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള വേ​ട​ർ സ​മാ​ജ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ ഉ​പ​ക​ര​ണ വി​ത​ര​ണ ച​ട​ങ്ങ് ഫി​ഷ​റീ​സ് വ​കു​പ്പ് പ്ര​തി​നി​ധി എ​ൻ.ആ​ർ സം​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള വേ​ട​ർ​സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ട്ടം​തു​രു​ത്ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 30 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ അ​ലൂ​മി​നി​യം ച​രു​വ​വും മ​ഴ​ക്കോ​ട്ടും വി​ത​ര​ണം ചെ​യ്ത​ത്.

പ​വി​ത്രേ​ശ്വ​രം ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 30 പേ​രാ​ണ് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​തി ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

എം.എ അ​ജി​ത്ത്, സൂ​ര​ജ് മേ​നോ​ൻ, രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ന്നു. മ​നോ​ഹ​ര​ൻ കൈ​ത​ക്കോ​ട് നാ​ട​ൻപാ​ട്ട് അ​വ​ത​രി​പ്പി​ച്ചു .