അഞ്ചല്‍ : അഞ്ചൽ ബ്ലോക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സഹ്യസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പിനിയുടെയും സിസയുടെയും നേതൃത്വത്തില്‍ കർഷകർക്കായി നടപ്പിലാക്കുന്ന സഹസ്രദളം പദ്ധതിക്ക് തുടക്കമായി. വ്യവസായ വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും നാഷണലൈസ്ഡ് ബാങ്കുകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ കൃഷി, കന്നുകാലി വളർത്തൽ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചെറുകിട സംരംഭങ്ങൾ, ഗ്രൂപ്പ് അടിസ്ഥാനത്തിൽ വൻകിട സംരംഭങ്ങൾ, ഫുഡ് പ്രോസസിംഗ് യൂണിറ്റ് എന്നിവയടക്കം വിവിധ മേഖലകളിൽ സബ്സിഡിയോട് കൂടി ബാങ്ക് വായ്പ ലഭ്യമാണ്.
അഞ്ചലിൽ നടന്ന സഹസ്രദളം പദ്ധതിയുടെ ആദ്യ യോഗം ജില്ലാ വ്യവസായ അസിസ്റ്റന്റ് ഓഫീസർ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. കമ്പിനിയുടെ മാനേജിങ് ഡയറക്ടർ തോമസ് കോശി ആധ്യക്ഷത വഹിച്ച പരിപാടിയിൽ സിസ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു.
പുനലൂർ മുനിസിപ്പൽ വ്യവസായ ഓഫീസർ സിന്ധു, അലയമൺ കൃഷി ഓഫീസർ സുരേഷ്, ബാങ്ക് മാനേജർമാരായ മനു, രാകേഷ്, ഡയറി ഇൻസ്ട്രക്റ്റർ കാർത്തിക എന്നിവർ ക്ലാസുകൾ നയിച്ചു. ബാൽകോ എംഡി ബി. സുധീർ കുമാർ, സഹ്യ സമൃദ്ധി കമ്പനി ബോർഡ് അംഗങ്ങളായ ഉമേഷ് ബാബു, സുമൻ ശ്രീനിവാസൻ, എരൂർ മോഹനൻ, ബാലചന്ദ്രൻ പിള്ള, തോമസ് കുരുവിള, ദീപ്തി, തങ്കമണി, സി.ഈ.ഒ. അക്ഷയ് തുടങ്ങിയവർ പ്രസംഗിച്ചു