ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ; ജൂ​ലൈ ഒ​ന്നി​ന് അ​ന്തി​മ വോ​ ട്ട​ര്‍പ​ട്ടി​ക : ജി​ല്ലാ​ക​ള​ക്ട​ര്‍
Sunday, June 16, 2024 3:29 AM IST
കൊല്ലം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യും 2024 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​ത തീ​യ​തി​യാ​യി നി​ശ്ച​യി​ച്ചും 2024 ജൂ​ണ്‍ ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ സം​ക്ഷി​പ്ത പു​തു​ക്ക​ല്‍ (സ​മ്മ​റി റി​വി​ഷ​ന്‍) ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ​തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു.

എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍-​കോ​ര്‍​പറേ​ഷ​നു​ക​ളി​ലെ​യും വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ സം​ക്ഷി​പ്ത പു​തു​ക്ക​ല്‍ പ​രി​പാ​ടി ന​ട​ത്താ​ന്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ‍ 21 വ​രെ സ്വീ​ക​രി​ക്കും.

വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ തീ​യ​തി​യാ​യ 2024 ജ​നു​വ​രി ഒന്നോ അ​തി​ന് മു​മ്പോ 18 തി​ക​ഞ്ഞ​വ​രെ മാ​ത്ര​മേ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യു​ള്ളു.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് ഫാ​റം നാലിലും ​തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തി​ന് ഫാ​റം ആറിലും ​ഒ​രു വാ​ര്‍​ഡി​ല്‍ നി​ന്നോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ നി​ന്നോ സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​ന് ഫാ​റം ഏഴിലും ​അ​പേ​ക്ഷ​ക​ള്‍ sec.kerala.gov.in മു​ഖാ​ന്തി​ര​മോ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖ​ന​യും സ​മ​ര്‍​പ്പി​ക്കാം.

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ത​ന്നെ ക​ംപ്യൂട്ട​ര്‍ ജ​ന​റേ​റ്റ​ഡ് ആ​യി ഹി​യ​റിം​ഗ് നോ​ട്ടീ​സ് ല​ഭി​ക്കും. ജൂ​ലൈ ഒന്നിന് അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.