കൊ​ല്ലം സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍ മ​രി​ച്ചു
Thursday, February 29, 2024 11:03 PM IST
കൊ​ല്ലം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു. മ​ന​യി​ല്‍​കു​ള​ങ്ങ​ര എം​ആ​ര്‍​എ ഗാ​ര്‍​ഡ​ന്‍​സ്-25 സാ​ബ​ത്ത് വി​ല്ല​യി​ല്‍ ന​സ്‌​മ​ല്‍ ന​വാ​സ്(21) ആ​ണ് മ​രി​ച്ച​ത്.

ഉ​സ്ബ​ക്കി​സ്ഥാ​നി​ലെ ബു​ക്കാ​ര സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ര​ണ്ടാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി മ​രി​ച്ച​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ട​പ്പാ​ക്ക​ട മ​ക്കാ​നി പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കും. ന​വാ​സ് ഷൗ​ക്ക​ത്ത​ലി​യു​ടെ​യും സ​ലീ​ന ന​വാ​സി​ന്‍റേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ന​ബി​ന്‍ ഷാ (​യു​കെ), സ​ല്‍​മാ​ന്‍.