ശിവഗിരി തീർഥാടനം: ചാത്തന്നൂർ യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയായി.
1376575
Thursday, December 7, 2023 11:52 PM IST
ചാത്തന്നൂർ : എസ് എൻ ഡി പി ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർഥാടന പദയാത്രികരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തീർഥാടനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള പദയാത്ര സംഘങ്ങളുടെ സ്വീകരണം, ഭക്ഷണം, താമസ സൗകര്യം എന്നിവയുടെ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായി.
29,30,31എന്നി ദിവസങ്ങളിലാണ് പദ യാത്രികർ ചാത്തന്നൂരിൽ വിശ്രമിക്കുന്നത്.രാവിലെയും ഉച്ചക്കും രാത്രിയിലുമുള്ള ഭക്ഷണം യൂണിയന്റെ നേതൃത്വത്തിലാണ് നൽകുന്നത്.
ചാത്തന്നൂർ ശ്രീ നാരായണ കോളജ്, എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ , ഏറം ശാഖാമന്ദിരം എന്നിവിടങ്ങളിലാ ണ് താമസ സൗകര്യം. ചങ്ങനാശേരി, വാകത്താനം, കുമരകം, തുരുത്തി, കായംകുളം, ചേപ്പാട്, ഗുഹാനന്ദപുരം, പുളിക്കുറുശേരി, തിരുവല്ല, കുട്ടനാട് എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രികരാ ണ് ചാത്തന്നൂരിൽ വിശ്രമിക്കുന്നത്.
ചാത്തന്നൂർ യൂണിയന്റെയും പാരിപ്പള്ളി മേഖല യിലെ ശാഖകളുടെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച പദ യാത്ര സമിതി യുടെ നേതൃത്വത്തിൽ കിഴക്കൻ മേഖലയിൽ നിന്നുള്ള പദ യാത്രികർക്ക് എല്ലാ സൗകര്യവും പാരിപ്പള്ളി അമൃത സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പിറവം, കോട്ടയം, പള്ളം, പത്തനം തിട്ടയിൽയിൽ നിന്നും വരുന്ന രഥ ഘോഷ യാത്ര ,യുവജന പദയാത്ര സമിതി, കുട്ടനാട് എന്നിവർക്ക് പരിപ്പള്ളിയിൽസ്വീകരണം ഭക്ഷണം, വിശ്രമം താമസ സൗകര്യം എന്നിവ ഏർപ്പാട് ആക്കിയിട്ടുണ്ട്
.ചാത്തന്നൂർ, പാരിപ്പള്ളി, തഴുത്തല, മൈലക്കാട്, കുമ്മല്ലൂർ, കാരംകോട്, കണ്ണേറ്റ, കല്ലുവാതുക്കൽ എന്നീ ശാഖകൾ പദ യാത്രികർക്ക് സ്വീകരണവും ലഘു ഭക്ഷണവും നൽകും.പുത്തൂർ വഴി കടന്നുപോകുന്ന പദ യാത്രികർക്ക് നെടു ങ്ങോലം, പൂക്കുളം, അരുനോദയം, ഒല്ലാൽ, പുറ്റിങ്ങൽ, കോട്ടപ്പുറം, പൊഴിക്കര എന്നിവിടങ്ങളിൽ സ്വീകരണവും ഭക്ഷണം താമസ സൗകര്യം എന്നിവ നൽകും.
കിഴക്കൻ മേഖലയിൽ നിന്നും ഓയൂർ വഴി വരുന്ന പദ യാത്രികർക്ക് വിലവൂർ കോണം, വേളമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വേളമാനൂർ ജംഗ്ഷനിൽ നിന്നും സ്വീകരിച്ചു ഗുരു ക്ഷേത്രത്തിലേക്ക് നയിക്കും.
ഉച്ച ഭക്ഷണ ത്തിനു ശേഷം പുറപ്പെടുന്ന പദ യാത്ര ക്ക് കുളമട,പാരിപ്പള്ളി ശാഖകളുടെ സ്വീകരണത്തിന് ശേഷം പരിപ്പള്ളിയിൽ വിശ്രമിക്കും. ഇവിടെ പൊതുസമ്മേളനം ഉണ്ടായിരിക്കുമെന്നും യുണിയൻപ്രസിഡന്റ് ബി . ബി. ഗോപകുമാർ, സെക്രട്ടറി കെ .വിജയകുമാർ എന്നിവർ അറിയിച്ചു.