വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ൽ പു​സ്ത​ക ര​ഹി​ത വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യു​മാ​യി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ
Thursday, December 7, 2023 11:52 PM IST
ശാ​സ്താം​കോ​ട്ട: രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വ​ള​ർ​ച്ച​യും ഏ​കാ​ഗ്ര​ത​യും വ​ള​ർ​ത്തു​ന്ന​തി​നാ​യും മൊ​ബൈ​ൽ ഫോ​ണ്‍ അ​ഡി​ക്്ഷ​ൻ കു​ട്ടി​ക​ളെ എ​ങ്ങ​നെ​യൊ​ക്കെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു എ​ന്ന് തി​രി​ച്ച​റി​യി​ക്കു​ന്ന​തി​നു​മാ​യി സ്റ്റു​ഡ​ന്‍റ് എം​പ​വ​ർ​മെ​ന്‍റ് പോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

ര​ണ്ടു സെ​ക്ഷ​നു​ക​ളാ​യി ന​ട​ത്തി​യ ക്ലാ​സു​ക​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ൻ​സി ജോ​സ​ഫ്, അ​ഭി​ലാ​ഷ് ജോ​സ​ഫ്, സ്റ്റാ​ൻ​ലി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ളും ബാ​ഗും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യും ഇ​ന്ന് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ടു.

ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സ​ർ​ഗാ​ത്മ​ക ശേ​ഷി​ക​ളു​ടെ വി​ക​സ​നോ​ന്മു​ഖ മാ​തൃ​ക​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് സ്കൂ​ളി​ലെ ഈ ​പു​സ്ത​ക ര​ഹി​ത വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യെ​ന്ന് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.