പ്ലാക്കാട് പബ്ലിക് ലൈബ്രറിയിൽ പുസ്തക സമാഹരണം തുടങ്ങി
1339983
Tuesday, October 3, 2023 11:09 PM IST
ആദിച്ചനല്ലൂർ: ഗാന്ധിജയന്തി ദിനാചരണം പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക സമാഹരണത്തോടെ ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനത്തിന് ആണ് തുടക്കം കുറിച്ചത്.
ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഏറ്റവും കൂ=ടുതൽ പുസ്തക സമാഹരണം ഉള്ള ലൈബ്രറിയാണ് പ്ലാക്കാട് പബ്ലിക് ലൈബ്രറി. ഇരുപതിനായിരത്തോളം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും ലൈബ്രറിക്ക് സ്വന്തമാണ്.
ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി എസ്. ജയൻ അധ്യക്ഷത വഹിച്ചു.
ലൈബ്രറി കമ്മിറ്റിയംഗം എസ് അജയകുമാർ, ജോയന്റ് സെക്രട്ടറി ഡി അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരി ഷിയാ ഷാജഹാനിൽ നിന്നും ലൈബ്രറി പ്രസിഡന്റ് എം സുഭാഷ് പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
അവർ രചിച്ച 10 പുസ്തകങ്ങളുടെ കോപ്പിയാണ് ലൈബ്രറിക്ക് നൽകിയത്. പുസ്തകം 25000 ആയി വർധിപ്പിക്കാനാണ് ഗാന്ധിജയന്തി ദിനത്തിൽ ഈ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.