സമുദ്ര ദിനാചരണം: സെമിനാർ നടത്തി
1301147
Thursday, June 8, 2023 11:21 PM IST
കൊല്ലം: സമുദ്രവും തീരവും മത്സ്യത്തൊഴിലാളികളുടേതാണെന്നും പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ രക്ഷാ സൈന്യമായിരുന്നുവെന്നത് ആരും മറക്കരുതെന്നും നാഷണൽ കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ്് സാബു ബെനഡിക്ട് പറഞ്ഞു.
ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് നാഷണൽ പ്രോഗ്രസീവ് പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം അറേബ്യൻ സമുദ്രതീരത്ത് സംഘടിപ്പിച്ച "സമുദ്രവും തീരദേശ ജനങ്ങളുടെ ആശങ്കകളും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ആനുകൂല്യം സർക്കാർ അനുവദിക്കണമെന്ന് സെമിനാറിൽ വിഷയ അവതരിപ്പിച്ച് മഹാത്മാഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സജീവ് പരിശവിള പറഞ്ഞു.
എൻപിപി ജില്ലാ വൈസ് പ്രസിഡന്റ് മുഖത്തല മോഹനൻ പിള്ള അധ്യക്ഷത വഹിച്ച സെമിനാറിൽ സിഎംപി ജില്ലാ സെക്രട്ടറി ആറ്റൂർ ശരത് ചന്ദ്രൻ, കെടിയുസി സംസ്ഥാന സെക്രട്ടറി കുരീപ്പുഴ ഷാനവാസ്, സാഹിത്യകാരൻ ഡോ. മുഞ്ഞിനാട് പദ്മകുമാർ,വോയിസ് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ജെ. നെറ്റോ, കെഎസ് വൈഎഫ് ജില്ലാ പ്രസിഡന്റ് നന്ദകുമാർ, ജോസ് ആന്റണി മാതാലയം,ശ്യാം.ജി.കൃഷ്ണൻ,പീറ്റർ ഗോമസ്,ജസീന്ത പീറ്റർ, ചടയമംഗലം ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.