വൈസ്മെൻ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക്കും
1299869
Sunday, June 4, 2023 6:47 AM IST
കൊല്ലം: വൈസ് മെൻ ക്ലബ് ഒഫ് ഇന്ത്യ കൊല്ലത്തിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ക്വയിലോൺ ബീച്ച് ഹോട്ടലിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും. ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.
സിറ്റി പോലീസ് കമീഷണർ ഡോ. മെറിൻ ജോസഫ് കഴിഞ്ഞ വർഷം പ്രവർത്തി മികവ് കാഴ്ചവച്ചവർക്ക് അവാർഡുകൾ സമ്മാനിക്കും. പുതിയ ഇന്ത്യാ ഏരിയാ പ്രസിഡന്റായി വി.എ.എ.ഷുക്കൂറും സെക്രട്ടറിയായി ഡോ.എ.കെ.ശ്രീഹരിയും സ്ഥാനമേൽക്കും. മുൻ ഇന്റർ നാഷണൽ പ്രസിഡന്റ് വി.എസ്. ബഷീർ ചടങ്ങിന് നേതൃത്വം നൽകും.
മുൻ ഏരിയാ പ്രസിഡന്റ് എ.ഷാനവാസ് ഖാൻ, നിയുക്ത ഏരിയാ പ്രസിഡന്റ് വി.എസ്.രാധാകൃഷ്ണൻ, ഇന്ത്യ ഏരിയയിൽ നിന്നുള്ള ഒമ്പത് റീജണൽ ഡയറക്ടർമാർ, 56 ഡിസ്ട്രിക്ട് ഗവർണർമാർ അടക്കം 250 പ്രതിനിധികൾ പങ്കെടുക്കും. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ 100 ഡയാലിസ് മെഷീനുകൾ സ്ഥാപിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പ്, നിർധന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം എന്നിവയും നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.