പഠനോപകരണ വിതരണവും അവാർഡ് ദാനവും
1297874
Sunday, May 28, 2023 2:49 AM IST
പാരിപ്പളളി : എസ്എൻഡിപി യോഗം പാരിപ്പളളി ശാഖയുടെ പരിധിയിലുള്ള കുടുംബങ്ങളിലെ ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യും. ചടങ്ങിൽ എസ്എസ്എൽസി യ്ക്കും പ്ലസ് ടുവിനും മുഴുവൻ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് മൊമൊന്റോയും കാഷ് അവാർഡും നൽകി അനുമോദിക്കും.
അരഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും കമ്മിറ്റിയെ ഏൽപ്പിക്കണം. സൗജന്യ പഠനോപകരണത്തിനുള്ള അപേക്ഷ ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും മറ്റ് വിവരങ്ങളും ജൂൺ അഞ്ചിന് മുൻപായി കമ്മിറ്റിയെ ഏല്പിക്കണമെന് അഡ്മിനിസ്ട്രേറ്റർ കെ.എസ്. സുഗതൻ അറിയിച്ചു.