ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം നടത്തി
1297872
Sunday, May 28, 2023 2:49 AM IST
ചവറ : പന്മന ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ ഷട്ടിൽ കോർട്ട് ഉദ്ഘാടനം നടന്നു. പന്മന മനയിൽ എസ് ബി വി എസ് ജി എച്ച് എസ് സ്കൂളിലെ ഷട്ടിൽ കോർട്ട് പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചാക്കോ ചടങ്ങിൽ അധ്യക്ഷനായി. 11 തൊഴിലാളികൾ അഞ്ചു ദിവസം കൊണ്ട് 233210 രൂപ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഇത് പൂർത്തീകരിച്ചത്. അനീസ നിസാർ, ഷം നാറാഫി, സുകന്യ , ലിൻസി ലിയോൺ, ഹൻസിയ, മല്ലയിൽ സമദ്, അൻസർ, രാജീവ് കുഞ്ഞ് മണി, നൗഫൽ, ജോയിന്റ് ബിഡിഒ അമ്പിളി, വിശാൽ, സ്മൃതി, സക്കീർ ഹുസൈൻ, നജ്മ, നിമിഷ ഹെഡ്മിസ്ട്രസ് ഗംഗാദേവി, പ്രിൻസിപ്പൽ ജൂനതാഹ നിസാർ, ആനന്ദ് എന്നിവർ പ്രസംഗിച്ചു.