ഫാ.ബോവസ് മാത്യു കൊല്ലം സഹോദയ പ്രസിഡന്റ്
1281346
Sunday, March 26, 2023 11:00 PM IST
കൊല്ലം: സിബിഎസ്ഇ സ്കൂളുകളുടെ പൊതു സംവിധാനമായ കൊല്ലം സഹോദയായുടെ പ്രസിഡന്റായി അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ബോനി ഫാസിയ വിൻസന്റാണ് ജനറൽ സെക്രട്ടറി. പ്രസിഡന്റ് റവ.ഡോ. എബ്രഹാം ലോത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനറൽ സെക്രട്ടറി എം. ബാലഗോപാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ഫാ. സണ്ണി തോമസ്, കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു. മറ്റു ഭാരവാഹികൾ ഡോ. എബ്രഹാം കരിക്കം (കരിക്കം ഇന്റർ നാഷണൽ സ്കൂൾ), രഞ്ജിനി.ടി (വുഡ് ലം പാർക്ക് സ്കൂൾ, കടക്കൽ) വൈസ് പ്രസിഡന്റ് മാർ വി.എൽ. ജോർജ് കുട്ടി ( ചെറുപുഷ്പ സെൻട്രൽ സ്കൂൾ, ആയൂർ) , ഷിബു സഖറിയ (പുഷ്പഗിരി സ്കൂൾ, ഇടമൺ) ജോയിന്റ് സെക്രട്ടറിമാർ ഫാ. വിൻസന്റ് കാരിക്കൽ ചാക്കോ (സർവോദയ സെൻട്രൽ വിദ്യാലയ , തിരുവനന്തപുരം) ട്രഷറർ. ഭാരവാഹികൾ ഉൾപ്പെടെ പതിനഞ്ചംഗ എക്സിക്യൂട്ടീവിനെയും യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട ഫാ. ബോവസ് മാത്യു കഴിഞ്ഞ അഞ്ച് വർഷമായി അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജരാണ്. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതാ പബ്ലിക് റിലേഷൻസ് ഓഫീസറും അഞ്ചൽ വൈദിക ജില്ലാ വികാരി യുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അൻപതോളം സിബിഎസ്ഇ സ്കൂളു കളുടെ പൊതു വേദിയാണ് കൊല്ലം സഹോദയ.