മലക്കുട ഉച്ചാര ഉത്സവം ഇന്ന് ആരംഭിക്കും
1264322
Thursday, February 2, 2023 11:27 PM IST
കൊല്ലം: പവിത്രേശ്വരം മായംകോട്ട് മലഞ്ചാവര് ദേവസ്വം മലനട മലദേവ ക്ഷേത്രത്തിലെ മലക്കുട ഉച്ചാര ഉത്സവം ഇന്ന് ആരംഭിച്ച് 11 - ന് സമാപിക്കും. ഇന്ന് വൈകുന്നേരം 5.45 ന് കൊടിയേറ്റ്, രാത്രി എട്ടിന് പൊന്തിമുഴക്കം - നാടൻ പാട്ടുകൾ. നാളെ രാത്രി എട്ടിന് ഓട്ടൻതുള്ളൽ, അഞ്ചിന് രാത്രി എട്ടിന് നാടകം അപരാജിതൻ. ആറിന് രാത്രി എട്ടിന് കല്ലട വി.വി. ജോസിന്റെ കഥാപ്രസംഗം ഉമ്മിണിത്തങ്ക.
ഏഴിന് രാത്രി എട്ടിന് കാക്കാരിശി നാടകം ചന്ദ്രക്കലാധരൻ. എട്ടിന് രാത്രി എട്ടിന് രാഗമാലിക. ഒമ്പതിന് രാത്രി എട്ടിന് മാജിക് ഷോ, പത്തിന് രാത്രി എട്ടിന് നാടകീയ നൃത്ത ശിൽപം ഭീമപർവം.
11-ന് രാവിലെ 5.30 ന് ഹരിനാമ കീർത്തനം, ഒമ്പതിന് ഭാരതം കളി, ഉച്ചകഴിഞ്ഞ് 3.30 ന് മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചകളും, രാത്രി ഒമ്പതിന് ഡോ.ജി.എസ്.ബാല മുരളിയുടെ സംഗീത സദസ്, 11 - ന് വടകര വരദയുടെ നാടകം മക്കൾക്ക്, രണ്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും തിടമ്പേറ്റം.