ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം: പൊതു ശൗചാലയം തകർന്നു
Friday, January 27, 2023 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ഒ​രു മാ​സം മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ പൊ​തുശൗ​ചാ​ല​യം ഇ​ടി​ഞ്ഞു വീ​ണു.
ജ​ലസം​ഭ​ര​ണി​യും കോ​ൺ​ക്രീ​റ്റ് കെ​ട്ടും ത​ക​ർ​ന്നു. ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ടി​ൽ 10 ല​ക്ഷ​ത്തില​ധി​കം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.​ നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ട്ട പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന് വീ​ണ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു ഇ​തി​ന്‍റെ ക​രാ​റു​കാ​ര​ൻ. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം പ​രി​ശോ​ധി​ക്കു​ന്ന​തി​നു മു​ൻ​പേ ത​ക​ർ​ന്ന ഭാ​ഗം വീ​ണ്ടും പ​ണി​യാ​നു​ള്ള ക​രാ​റു​കാ​രന്‍റെ നീ​ക്കം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ത​ട​ഞ്ഞു.
ഈ ​പൊ​തു ശൗ​ചാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ന്നേ ഉ​ദ്ഘാ​ട​നം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ​ർ​മാ​നും കൗ​ൺ​സി​ല​ർ​മാ​രു​മെ​ത്തി​യ​പ്പോ​ൾ പ​ണി​ക​ൾ ബാ​ക്കി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന് പി​ന്തി​രി​യു​ക​യു​മാ​യി​രു​ന്നു. അ​ഴി​മ​തി ആ​രോ​പി​ച്ച് അ​ന്നും ബി​ജെപി ​സ​മ​രം ചെ​യ്യു​ക​യു​മു​ണ്ടാ​യി.