കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി മു​ന്നി​ല്‍
Thursday, December 1, 2022 10:51 PM IST
അ​ഞ്ച​ല്‍ : അ​റു​പ​ത്തി​യൊ​ന്നാ​മ​ത് കൊ​ല്ലം ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​രി​ശീ​ല വീ​ഴാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല മു​ന്നി​ല്‍.
ല​ഭ്യ​മാ​യ അ​വ​സാ​ന പോ​യി​ന്‍റ് നി​ല അ​നു​സ​രി​ച്ച് 647 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തും 551 പോ​യി​ന്‍റോ​ടെ ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
540 പോ​യി​ന്‍റു​മാ​യി കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
സ്കൂ​ളു​ക​ളി​ൽ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര ജോ​ൺ എ​ഫ്. കെ​ന്ന​ഡി മെ​മ്മോ​റി​യ​ൽ വി​വി​എ​ച്ച്എ​സ്എ​സ് 178 പോ​യി​ന്‍റു​മാ​യി മു​ന്നി​ലാ​ണ്.
വെ​ണ്ടാ​ർ എ​സ്.​വി.​എം.​എം എ​ച്ച്.​എ​സ്.​എ​സാ​ണ് 141 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്ത്.
ആ​തി​ഥേ​യ​രാ​യ അ​ഞ്ച​ൽ വെ​സ്റ്റ് ഗ​വ.​എ​ച്ച്.​എ​സ്.​എ​സും ക​ട​യ്ക്ക​ൽ ഗ​വ.​എ​ച്ച്.​എ​സ്.​എ​സും 139 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.