ആരോഗ്യമേഖലയോടുള്ള സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരേ കോണ്‍ഗ്രസ് ധര്‍ണ നടത്തി
1574188
Tuesday, July 8, 2025 10:21 PM IST
കാഞ്ഞങ്ങാട്: ആരോഗ്യമേഖലയോടുള്ള സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ കാഞ്ഞങ്ങാട്, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഉമേശന് വേളൂര്‍ അധ്യക്ഷത വഹിച്ചു.
ഭക്തവത്സലന്, സാജിദ് മൗവ്വല്‍, വി.ആര്. വിദ്യാസാഗര്‍, പി.വി. സുരേഷ്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, കെ.പി. ബാലകൃഷ്ണന്, മനോജ് തോമസ്, രവീന്ദ്രന് കരിച്ചേരി, ഗോപാലന് ഇരിയ, രാജന് കെ. അരീക്കര, കെ.ആര്. കാര്ത്തികേയന്, ദിവാകരന് കരിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.
മീനാക്ഷി ബാലകൃഷ്ണൻ, ബി.പി. പ്രദീപ്കുമാർ, ഹരീഷ് പി. നായർ, ടി.കെ. നാരായണൻ, എം.എം. സൈമൺ, വി. ബാലകൃഷ്ണൻ ബാലൂർ, എം.പി. ജോസഫ്, ബാലകൃഷ്ണൻ മാണിയൂർ, വിനോദ് കപ്പിത്താൻ, ബാബു കദളിമറ്റം, എം.യു. തോമസ്, ജോബി ജോസഫ്, പി.എ. ആലി, സി. കൃഷ്ണൻ നായർ, കെ. ഗോപി, നാരായണൻ ചുള്ളിക്കര, പ്രിയ ഷാജി, രാധാമണി, വി.കെ. ബാലകൃഷണൻ, ബാബു മാണിയൂർ എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു.
കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, കെ.പി. പ്രകാശൻ, പി.കുഞ്ഞിക്കണ്ണൻ, സി. രവി, കെ.വി. ജതീന്ദ്രൻ, കെ. സിന്ധു, കെ. ശ്രീധരൻ, കെ.പി. ദിനേശൻ, എം. രജീഷബാബു, കെ. അശോകൻ, കെ. ജയരാമൻ, ഇ. രാജേന്ദ്രൻ, കെ. കുഞ്ഞമ്പു, പി.കെ. താജുദ്ദീൻ, എം. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.