ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1573940
Tuesday, July 8, 2025 1:50 AM IST
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വെള്ളിയേപ്പള്ളിൽ ഓഡിറ്റോറിയത്തിൽ ലയൺസ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു.
പുതിയ പ്രസിഡന്റായി വി.വി. ബിനോയ്, സെക്രട്ടറിയായി സെബാസ്റ്റ്യൻ മാത്യു, ട്രഷററായി ടി.എസ്. സജീവ് എന്നിവർ സ്ഥാനമേറ്റു. മുൻ പ്രസിഡന്റുമാരെയും വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയ ക്ലബ് അംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
റീജണൽ ചെയർമാൻ സി.ജെ. ജോസഫ്, ജിമ്മി തോമസ്, മഞ്ജു അഭിലാഷ്, എൻ.കെ. സാലു, ടി.എസ്. സജീവ്, സെബാസ്റ്റ്യൻ മാത്യു, കെ.സി. തോമസ്, വി.എസ്. കുര്യൻ എന്നിവർ പ്രസംഗിച്ചു.