സ്ഥലം ലഭ്യമായാല്‍ നീലേശ്വരത്ത് ഡിപ്പോ സാധ്യത പരിശോധിക്കും:കെഎസ്ആര്‍ടിസി എംഡി
1573629
Monday, July 7, 2025 1:24 AM IST
നീലേശ്വരം: സ്ഥലം ലഭ്യമായാല്‍ നീലേശ്വരത്ത് കെഎസ്ആര്‍ടിസി ഡിപ്പോയുടെ സാധ്യത പരിശോധിക്കുമെന്ന് കെഎസ് ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍. ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരത്ത് കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കാനാവശ്യമായ സാധ്യതാപരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലസൗകര്യം ലഭിച്ചാല്‍ ഡിപ്പോ അനുവദിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും. വിനോദസഞ്ചാരമേഖലകളെ ഉള്‍പ്പെടുത്തി നീലേശ്വരം വഴി കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കുമെന്നും ഇദ്ദേഹം ഉറപ്പ് നല്കി.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ്- ബി ജില്ലാ കമ്മിറ്റി നല്കിയ നിവേദനത്തിന് മറുപടിയായാണ് ഉറപ്പ് ലഭിച്ചത്.
കാസര്‍കോട് ഡിപ്പോ സന്ദര്‍ശനത്തിനെത്തിയ എംഡിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് പുതിയേടത്താണ് നിവേദനം നല്‍കിയത്. നീലേശ്വരത്ത് ഡിപ്പോ ആരംഭിച്ചാല്‍ ജില്ലയിലെ തെക്കന്‍ മേഖലയിലെ മലയോര, തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് പുതിയ സര്‍വീസുകള്‍ തുടങ്ങാനാകുമെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമാണ് നിലവില്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. നീലേശ്വരത്തും സമീപങ്ങളിലും നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പരിമിതമാണെന്ന കാര്യം നിവേദനത്തില്‍ പറഞ്ഞിരുന്നു.
ഡിപ്പോ യാഥാര്‍ഥ്യമായാല്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍, കയ്യൂര്‍ ചീമേനി, ചെറുപുഴ, കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ യാത്രക്ലേശത്തിന് പരിഹാരമാകും.