യുവജന ശാക്തീകരണം കാലഘട്ടത്തിന്റേയും സഭയുടേയും അനിവാര്യത: റവ.ഡോ. ഫിലിപ്പ് കവിയിൽ
1573631
Monday, July 7, 2025 1:24 AM IST
പനത്തടി: യുവജനങ്ങളാണ് സഭയുടെ കരുത്തെന്നും യുവജന ശാക്തീകരണം കാലഘട്ടത്തിന്റേയും സഭയുടെയും അനിവാര്യതയാണെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോനയുടെയും യൂത്ത് കൗണ്‍സിലിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കത്തോലിക്കാ കോൺഗ്രസിന്റെ സജീവസാന്നിധ്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന നിയുക്ത ഡയറക്ടര്‍ ഫാ. ജോസഫ് പന്തലാടിക്കലിന് സ്വീകരണം നല്കി. ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷനായി.
ഫൊറോന വികാരി ഫാ.ജോസഫ് പൂവത്തോലില്‍, പാണത്തൂർ പള്ളി അസി.വികാരി ഫാ. അലക്സ് കൊച്ചുപറമ്പില്‍, എകെസിസി ഗ്ലോബൽ സെക്രട്ടറി പീയൂസ് പറേടം, രൂപതാ സെക്രട്ടറി രാജീവ് തോമസ്, യൂത്ത് കോ-ഓർഡിനേറ്റർമാരായ ആഖിൻ മരിയ, ലിജേഷ് ഫ്രാൻസിസ്, റോണി ആന്റണി, ജിൻസ് കൊല്ലംകുന്നേൽ, റീന വർഗീസ്, നിബിൻ കണിയാന്തറ, ജിതിൻ പൗലോസ്, യൂണിറ്റ് ഭാരവാഹികളായ സണ്ണി ഇലവുങ്കൽ, ജോസ് നാഗരോലിൽ എന്നിവർ പ്രസംഗിച്ചു.