കാ​ഞ്ഞ​ങ്ങാ​ട്: ആ​ര്‍​ദ്രം മി​ഷ​ന്‍ ഒ​ന്നാം​ഘ​ട്ടം വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 30 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യു​ള്ള ആ​ള്‍​ക്കാ​രി​ല്‍ ന​ട​ത്തി​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ല്‍ 67,778 പേ​ര്‍​ക്ക് ജീ​വി​ത​ശൈ​ലി രോ​ഗ​ സാ​ധ്യ​ത ക​ണ്ടെ​ത്തി.

52,302 പേ​ര്‍​ക്ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. 16,646 പേ​ര്‍​ക്ക് ര​ക്ത​സ​മ്മ​ര്‍​ദ്ദ​വും 1811 പേ​ര്‍​ക്ക് പ്ര​മേ​ഹ​വും ക​ണ്ടെ​ത്തി. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 87 ശ​ത​മാ​നം സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ചു.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 185 917 പേ​ര്‍​ക്ക് ജീ​വി​ത​ശൈ​ലി​രോ​ഗ സാ​ധ്യ​ത ക​ണ്ടെ​ത്തു​ക​യും 32516 പേ​രു​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. 7323 പേ​ര്‍​ക്ക് പു​തു​താ​യി ര​ക്ത​സ​മ്മ​ര്‍​ദ്ദം 988 പേ​ര്‍​ക്ക് പു​തു​താ​യി പ്ര​മേ​ഹ​വും ക​ണ്ടെ​ത്തി.

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​യാ​ണ് പോ​പ്പു​ലേ​ഷ​ന്‍ ബേ​സ്ഡ് സ്‌​ക്രീ​നിം​ഗ്, അ​ഥ​വാ വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ വ്യ​ക്തി​ക​ളി​ലും പ​രി​ശോ​ധ​ന​ന​ട​ത്തി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും അ​വ​യ്ക്ക് വ​ഴി​വ​യ്ക്കു​ന്ന കാ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്നു.

ഇ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ടു വീ​ടു​ക​ളി​ല്‍ എ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ-​ഹെ​ല്‍​ത്ത് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​തി​നാ​യി ശൈ​ലി എ​ന്ന പ്ര​ത്യേ​ക ആ​പ്പ് സം​വ​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.