കോൺഗ്രസ് കുടുംബ സംഗമം നടത്തി
1573939
Tuesday, July 8, 2025 1:50 AM IST
വെള്ളരിക്കുണ്ട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബളാൽ പഞ്ചായത്ത് പതിനാലാം വാർഡിൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് ഷിജോ ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യാതിഥിയായി.
ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ്, ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ. വിനു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിൻസി ജെയിൻ, പി. രാഘവൻ, ജോസ് സെബാസ്റ്റ്യൻ, ജോസ് വടക്കേപറമ്പിൽ, ദിലീപ് മാത്യു എന്നിവർ പ്രസംഗിച്ചു.